29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu രൂക്ഷമായ വൈദ്യുതി മുടക്കത്തില്‍ കടവല്ലൂര്‍ മഹിളാ അസോസിയേഷന്‍ പ്രതിഷേധം

രൂക്ഷമായ വൈദ്യുതി മുടക്കത്തില്‍ കടവല്ലൂര്‍ മഹിളാ അസോസിയേഷന്‍ പ്രതിഷേധം

10

രൂക്ഷമായ വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് കടവല്ലൂര്‍ പഞ്ചായത്ത് മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് കല്ലുംപുറം സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.വൈദ്യുതി മുടക്കം ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധം.പഞ്ചായത്ത് മഹിളാ അസോസിയേഷന്‍ സെക്രട്ടറി ബിന്ദു എ.പി. ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, വാര്‍ഡ് മെമ്പര്‍ രജിത, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശോഭന എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!