എം.ഡി.എം.എ ഉള്‍പ്പടെയുളള ലഹരിവസ്തുക്കളുമായി കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചൂണ്ടല്‍ കളരിക്കല്‍ വീട്ടില്‍ സജില്‍(24)ആണ് പോലീസ് പിടിയിലായത്.നിയന്ത്രണമില്ലാത്ത തരത്തില്‍ കാര്‍ ഓടിച്ച് പോകുന്നതായി നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാന പാതയില്‍ നിന്നും തിരിഞ്ഞ് മങ്ങാട് – അത്താണി റോഡിലേക്ക് കയറി ഓടിച്ച് പോയിരുന്ന കാര്‍ മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് ് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് സിറ്റിക്ക് ഡ്രഗ് ഇനത്തില്‍പ്പെട്ട 1 ഗ്രാം എം.ഡി.എം.എയും, 41 ഗ്രാം ഗഞ്ചാവും,3 ഗ്രാമോളം നൈട്രസെപാം ഗുളികയും കണ്ടെടുത്തു.ചെറുതുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.ശ്യാംകുമാര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
എരുമപ്പെട്ടി എസ്.ഐ. ആന്റോ ഫ്രാന്‍സീസ്, എ.എസ്.ഐമാരായ ഓമന,കമറുദ്ധീന്‍, സി.പി.ഒമാരായ വിഷ്ണുജിത്ത്,എല്‍ദോ,അഭീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



