യുഡിഫ് സര്‍ക്കാരിന്റെ അപ്രഖ്യാപിത പവര്‍ക്കട്ടില്‍ പ്രതിഷേധിച്ച് ബിജെപി പോര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ എസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു.ബിജെപി പോര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനോദ് കുമാര്‍ എം ബി അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ വിഗീഷ് അപ്പു, ജനസെക്രട്ടറി സദാനന്ദന്‍ സി, കടവല്ലൂര്‍ ഏരിയാ പ്രസിഡന്റ് പ്രതീഷ് കെ ആര്‍ എന്നിവര്‍ സംസാരിച്ചു. പന്തം കൊളുത്തി പ്രകടനത്തിന് മനോജ് കുമാര്‍ നേങ്ങലൂര്‍, അജിത് കെ, സിബിന്‍ പി ബി, രമേഷ് കുട്ടന്‍, ഗിരീഷ് കുമാര്‍, രജിഷ് എ കെ, ജിത്തു എന്നിവര്‍ നേതൃത്വം നല്‍കി.



