തകര്‍ന്നു കിടക്കുന്ന പട്ടിത്തടം റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ കരാറുകാര്‍ക്ക് കര്‍ശനം നിര്‍ദ്ദേശം നല്‍കി കാട്ടാകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍.പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന ജനപ്രതിനിധികളുടേയും കരാറുകാരുടേയും യോഗത്തിലാണ് പഴഞ്ഞി പെരുന്നാളുമായി ബന്ധപ്പെട്ട് റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.റോഡിലുള്ള കാനകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ 90% പൂര്‍ത്തീകരിച്ചുവെന്നും, കള്‍വര്‍ട്ടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായെന്നും, കരരുകാര്‍ യോഗത്തില്‍ അറിയിച്ചു.പെരുന്നാളിന്റെ ഒരാഴ്ചയ്ക്ക് മുമ്പ് പട്ടിത്തടം റോഡ് താല്‍ക്കാലിക ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗത കൂട്ടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ മാസം 25നുള്ളില്‍ റോഡ് താല്‍ക്കാലിക ഗതാഗതയോഗ്യമാക്കുമെന്ന് കരാറുകാര്‍ ഉറപ്പ് നല്‍കി്.പെരുന്നാള്‍ കഴിഞ് പൂര്‍ണ്ണമായും റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും കരാറുകാര്‍ ഉറപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് മിനി ഐപ്പ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ ദാസ്, വാര്‍ഡ് മെമ്പര്‍ ജിന്‍സി സജു തുടങ്ങിയവരും റോഡ് കരാറെടുത്ത സി എച്ച് കണ്‍സ്ട്രക്ഷന്‍ ഉദ്യോഗസ്ഥരായ അഷറഫ് ബോവിക്കാനം, കെഎസ് ദാസ് തുടങ്ങിയവരും പങ്കെടുത്തു .
പെരുന്നാളിനോട് അനുബന്ധിച്ച് നടത്തേണ്ട മുന്നൊരുക്കങ്ങളും, കൂടിയാലോചനകളും നടത്തുന്നതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2. 30ന് പഞ്ചായത്ത് ഹാളില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളും, വ്യാപാരി വ്യവസായികളും, സന്നദ്ധ സംഘടനകളുടെയും, ജനപ്രതിനിധികളുടെയും യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയശങ്കര്‍ പറഞ്ഞു.



