31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu പഴഞ്ഞി വീര സവര്‍ക്കര്‍ സംഘഗ്രാമം ഗണേശോല്‍സവം ആഘോഷിച്ചു

പഴഞ്ഞി വീര സവര്‍ക്കര്‍ സംഘഗ്രാമം ഗണേശോല്‍സവം ആഘോഷിച്ചു

18

വീര സവര്‍ക്കര്‍ സംഘഗ്രാമം പഴഞ്ഞി അയിനൂര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗണേശോല്‍സവം ആഘോഷിച്ചു .വിശ്വനാഥ പുലവാര്‍ സംഘം അവതരിപ്പിച്ച തോല്‍പ്പാവകൂത്ത്, കുമാരി കീര്‍ത്തന കൃഷ്ണകുമാര്‍ അവതരിപ്പിച്ച സോപാന സംഗീതം, കൊഴപ്പാമഠം അമ്മ, വരാഹ ചിറയിന്‍കാട്, ധ്രുവ ചെറുതുരുത്തി, രുദ്രാങ്കം നാട്യവിസ്മയം കരിയാമ്പ്ര, ആദി ജ്വാല അക്കിക്കാവ് എന്നിവര്‍ അവതരിപ്പിച്ച വീരനാട്യം എന്നിവ ശ്രദ്ദേയമായി.കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരികളെ രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂര്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി . എസ് രാജീവ് , സേവാപ്രമുഖ് അജീഷ്, പുന്നയൂര്‍കുളം ഘണ്ട്കാര്യവാഹ് അനൂപ് , സഹ:കാര്യവാഹ് പ്രവീണ്‍ , ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ ജെബിന്‍ എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!