25.9 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery എടമുട്ടത്ത് സഞ്ചരിക്കുന്ന ബാര്‍ പൂട്ടിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്

എടമുട്ടത്ത് സഞ്ചരിക്കുന്ന ബാര്‍ പൂട്ടിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്

13

എടമുട്ടത്ത് സഞ്ചരിക്കുന്ന ബാര്‍ പൂട്ടിച്ച് തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ടി.ജെ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് എടമുട്ടത്ത് ബൈക്കില്‍ സൂക്ഷിച്ചു വെച്ച് വില്‍പ്പന നടത്തിയ 16 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടിയത്. സംഭവത്തില്‍ തളിക്കുളം തമ്പാന്‍കടവ് മുണ്ടന്‍ വീട്ടില്‍ ഹരിദാസനെ(62) അറസ്റ്റ് ചെയ്തു. കെ എല്‍ 75 എഫ് 49 34 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്കില്‍ സൂക്ഷിച്ചു വെച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിവരുന്നതിനിടെയാണ് ഹരിദാസന്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രീവന്റീവ് ഓഫീസര്‍ കെ ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിജോ ജെറിന്‍, ഗിരീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അമിത, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!