32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu ലോക ഓസോൺ ദിനാഘോഷം: എം.ഡി. കോളേജിൽ തൃശൂർ ജില്ലാ തല ഉദ്ഘാടനം നടന്നു

ലോക ഓസോൺ ദിനാഘോഷം: എം.ഡി. കോളേജിൽ തൃശൂർ ജില്ലാ തല ഉദ്ഘാടനം നടന്നു

13

ലോക ഓസോണ്‍ ദിന വാരാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 15 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ചടങ്ങുകളുടെ ഭാഗമായി എം ഡി കോളേജില്‍ സംഘടിപ്പിച്ച ചടങ്ങുകളുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം എം ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ തോമസ് മാത്യൂ നിര്‍വ്വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് മങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര ഗാനരചയിതാവ്. ബി കെ ഹരി നാരായണന്‍ മുഖ്യാതിഥിയായി .ചടങ്ങില്‍ പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ഏരിയാ സെക്രട്ടറി അഷറഫ് ആല്‍ത്തറ ഓസോണ്‍ വാരാചരണ ബ്രോഷര്‍ കൈമാറി. പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍ ഓസോണ്‍ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍. ഡോക്ടര്‍.പി എം റജിമോന്‍ ,എന്‍ എസ് പ്രോഗ്രാംകോര്‍ഡിനേറ്റര്‍ മാരായമാരായ അനീസ രാംദാസ് , ഡോക്ടര്‍ മഞ്ജുഷ കെ കെ ,യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!