27.3 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Perumpilavu മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് കാരുണ്യഹസ്തവുമായി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍

മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് കാരുണ്യഹസ്തവുമായി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍

38

മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാന്‍ മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് കാരുണ്യഹസ്തവുമായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച് തുക ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് കൈമാറി. സ്‌കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ.
നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സാജിത റസാക്ക്, എന്നിവരില്‍ നിന്ന് കൊച്ചി മാധ്യമം അഡ്മിന്‍ എക്‌സിക്യൂട്ടീവ് കെ എസ് അബ്ദുല്‍ കരീം, ഏരിയ കോഡിനേറ്റര്‍ എം എ കമറുദ്ദീന്‍, ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗം ടി എം കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ചീഫ് മെന്റര്‍ സനു സലീം , ജൂനിയര്‍ പ്രിന്‍സിപ്പല്‍മാരായ ഫരീദ ഇ മുഹമ്മത് , രവ്യ കെ ആര്‍ , ഷബിത എം എം തുടഹ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!