29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Guruvayur ഗുരുവായൂരിൽ കാന വൃത്തിയാക്കുന്നതിനിടെ വിഷവാതക ഭീഷണി

ഗുരുവായൂരിൽ കാന വൃത്തിയാക്കുന്നതിനിടെ വിഷവാതക ഭീഷണി

29

ഗുരുവായൂരില്‍ കാന വൃത്തിയാക്കാന്‍ ഇറങ്ങിയ ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്ക് വിഷവാതക ഭീഷണി. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കാനവൃത്തിയാക്കി.പടിഞ്ഞാറെ നടയില്‍ കാന വൃത്തിയാക്കുന്നതിനിടെയാണ് അസഹ്യമായ ദുര്‍ഗന്ധവും വിഷവാതക സാന്നിധ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്. വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ കാനയിലെ ബെന്‍ഡ് ഭാഗത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെയാണ് പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചത്.നഗരസഭ ജീവനക്കാര്‍ക്ക് കാനയ്ക്കുള്ളിലേക്ക് പ്രവേശിക്കാനുമായില്ല. കാനയ്ക്കുള്ളില്‍ അപകടകരമായ രീതിയില്‍ മാലിന്യം കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതോടെ നഗരസഭാ ആരോഗ്യ വിഭാഗം അഗ്‌നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി. സജിത് ലാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. മൊബൈല്‍ ടാങ്ക് യൂണിറ്റ് ഉപയോഗിച്ച് ഹൈപ്രഷറില്‍ വെള്ളം പമ്പ് ചെയ്താണ് കാനയിലെ മാലിന്യക്കെട്ട് നീക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയത്. നഗരസഭ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളം ശക്തമായി പമ്പ് ചെയ്ത് കാനയിലെ തടസ്സം ഒഴിവാക്കി നീരൊഴുക്ക് സുഗമമാക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!