ക്ഷീരവികസന വകുപ്പും അക്കിക്കാവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി, ക്ഷീര സംഘം പ്രസിഡന്റ് :എന്‍.രാധാക്യഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജോതിഷ് ഉല്‍ഘാടം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ .റെജി.എ.ജെ വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രേഖജയറാം, മെമ്പര്‍മാരായ പി.പ്രവീണ്‍ കുമാര്‍, കെ.ഉണ്ണികൃഷ്ണന്‍, വെറ്ററിനറി ഡോ: അഖില, സംഘം സെക്രട്ടറി .നിഷ തുടങ്ങിയവര്‍ സംസാരിച്ചു



