31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kunnamkulam യു.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ (എം) പ്രതിഷേധം

യു.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ (എം) പ്രതിഷേധം

15

യു.ഡി.എഫ് സര്‍ക്കാരിന്റെ അപ്രഖ്യാപിത പവര്‍കട്ടിനും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ (എം). കുന്നംകുളം സൗത്ത്, വെസ്റ്റ് ലോക്കല്‍ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ചിറ്റഞ്ഞൂര്‍ കെ എസ് ഇ ബി ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ (എം) ഏരിയ കമ്മറ്റി അംഗം പി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയാത്ത സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനില്‍ പ്രതിഷേധത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.പി.ഐ (എം) ഏരിയ കമ്മറ്റി അംഗം പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ബി. ഷിബു സ്വാഗതവും സി.കെ. ലിജീഷ് നന്ദിയും പറഞ്ഞു.

.

 

ADVERTISEMENT
error: Content is protected !!