24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Perumpilavu കോട്ടോല്‍ യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

കോട്ടോല്‍ യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

48

പഴഞ്ഞി സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് കീഴിലുള്ള കോട്ടോല്‍ യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ജോണ്‍ ഐസക് കൊടിയേറ്റി. ഫാ.ആന്റണി പൗലോസ് സഹകാര്‍മികത്വം വഹിച്ചു. സെപ്റ്റംബര്‍ 21, 22, തിയതികളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച്ച വൈകിട്ട് 7 ന് സന്ധ്യാനമസ്‌കാരം. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പും ഉണ്ടാകും. ഞായറാഴ്ച്ച രാവിലെ 8 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിക്കും. 4.45ന് പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയുണ്ടാകും. സെപ്റ്റംബര്‍ 20ന് മിനി പെരുന്നാളും ഉണ്ടാകും. ആഘോഷങ്ങള്‍ക്ക് പഴഞ്ഞി ഇടവക പള്ളി മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!