വന്നേരി ഹൈസ്‌കൂള്‍ 1978 എസ്എസ്എല്‍സി ബാച്ച് ‘മധുരം എന്നും ഓര്‍മ്മകള്‍’ കുടുംബസംഗമം നടത്തി. വന്നേരി പുഞ്ച പാര്‍ക്കില്‍ അഡ്മിന്‍ പാനല്‍ അംഗം ബീനയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മരണപ്പെട്ടു പോയ സഹപാഠികള്‍ക്ക് അഡ്മിന്‍ പാനല്‍ അംഗം ഗൗരി അനുശോചനം നേര്‍ന്നു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അംഗങ്ങളെ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു. ജോയ് മാധവന്‍ പോളശ്ശേരി, സുചീന്ദ്രന്‍ ആതിര, അലി പഷ്ണത്തയില്‍, ബാഹുലേയന്‍ താമരശ്ശേരി എന്നിവരെയാണ് ആദരിച്ചത്. ബാച്ച് അംഗങ്ങളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും മത്സര പരിപാടികളും നടത്തി, വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. ചന്ദ്രന്‍ കളത്തിങ്ങല്‍ സ്വാഗതവും ഇക്ബാല്‍ നന്ദിയും പറഞ്ഞു. കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫൂര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിരുന്ന് സല്‍ക്കാരവും ഉണ്ടായിരുന്നു.



