കടവല്ലൂര്‍ കൊട്ടിക്കര ഗവ: യുപി സ്‌കൂളില്‍ ‘സര്‍ഗ്ഗം 2026’ എന്ന പേരില്‍ നടന്ന സ്‌കൂള്‍ കലോത്സവം കഥകളി ആചാര്യന്‍ പിശപ്പിള്ളി രാജീവന്‍ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളിലെ കലാപരമായ കഴിവുകളും വളര്‍ത്തുന്നതിലൂടെ അവര്‍ ആത്മവിശ്വാസമുള്ളവരും, സംസ്‌കാര സമ്പന്നരുമായി തീരുമെന്ന് ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കായി കഥകളിയിലെ ചില രസഭാവങ്ങളും അദ്ദേഹം അവതരിപ്പിച്ചു കാണിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എം.എ അഭിലാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ പ്രഭാത് മുല്ലപ്പിള്ളി, ടി എ ശശി, എംപിടിഎ പ്രസിഡണ്ട് പി.വി സബിത, എസ്എംസി ചെയര്‍മാന്‍ കെ കെ സുനിത എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക പി.വി ജിഷ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി. സബ്‌ന നന്ദിയും പറഞ്ഞു. പീശപ്പിള്ളി രാജീവിന് സ്‌കൂളിന്റെ വക ഉപഹാരവും ചടങ്ങില്‍ നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



