മറ്റം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ കായികോത്സവം രണ്ട് ദിവസങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.
മറ്റം സെന്റ് തോമസ് ഫൊറോന വികാരി ഡോ. ഫ്രാന്‍സിസ് ആളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സന്തോഷ് ടി.ഇമ്മട്ടി പതാക ഉയര്‍ത്തി, പ്രധാന അധ്യാപിക എം. ജെ.ജില്‍സി കായികോത്സവ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സിമി സ്റ്റെല്‍സന്‍, ജനറല്‍ കണ്‍വീനര്‍ സിജു പി ജോണ്‍, കണ്‍വീനര്‍ ജസ്റ്റിന്‍ ജോസ്, പിടിഎ, എംപിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അധ്വാപക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. രണ്ടുദിവസം നീണ്ടുനിന്ന കായികോത്സവത്തില്‍ 300 ലധികം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു . സമാപന ചടങ്ങില്‍ മത്സരവിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.



