പുന്നയൂര്‍ക്കുളം ‘പര്യവാരണ്‍ ഗതിവിധി’ പരിസ്ഥിതി സംഘടനയുടെ ന്വേതൃത്വത്തില്‍ അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തില്‍ പഞ്ചായത്തിലെ, അണ്ടത്തോട് പെരിയമ്പലം ബീച്ചില്‍ ശുചീകരണം പ്രവര്‍ത്തനം നടത്തി. 5 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരത്തു നിന്ന് ശേഖരിച്ചു. പര്യാവരണ്‍ പ്രവര്‍ത്തകന്‍ ദിനേശ് പണിക്കര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.പി. സേതുമാധവന്‍, ചെറായി രാജേഷ് നായര്‍, തിരുവത്ര വേലായുധന്‍, ജൈവ കര്‍ഷകന്‍ അര്‍ജ്ജുനന്‍ എടക്കാട്, സി.പി.ലിനില്‍, ബാബുരാജ് നാക്കോല തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.ജലസ്രോതസ്സുകളിലും, കായല്‍ തീരങ്ങളിലും മറ്റും തുടര്‍ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.



