28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Punnayurkulam വടക്കേക്കാട് ജനകീയ വിചാരണ സദസ് സംഘടിപ്പിച്ച് ബി.ജെ.പി

വടക്കേക്കാട് ജനകീയ വിചാരണ സദസ് സംഘടിപ്പിച്ച് ബി.ജെ.പി

6

ശ്മശാനം പണി തീര്‍ത്ത് തുറന്നു കൊടുക്കാത്ത വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതിക്കും, വടക്കേക്കാട് സഹകരണ ബാങ്ക് അഴിമതി നടത്തി നിക്ഷേപകരെ വഞ്ചിച്ചവര്‍ക്കെതിരെയുമെന്ന തലക്കെട്ടില്‍, ബിജെപി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ സദസ് നടത്തി. നായരങ്ങാടിയില്‍ നടന്ന വിചാരണ സദസ് ബിജെപി നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍ അനീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കിളിയംപറമ്പില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.എ ബാബു, ജ്യോതിഷ് കുമാര്‍, ശ്രീലക്ഷ്മി ഗോഗുല്‍, ടി.പി മുകുന്ദന്‍, മണികണ്ഠന്‍, സിന്ധു ജയന്‍, സിനി വിനോദ്, കെ.ബി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!