28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery പുസ്തക സൗഹൃദ പദ്ധതി; അങ്കണവാടി അധ്യാപികമാര്‍ക്ക് പുസ്തക വിതരണം നടത്തി

പുസ്തക സൗഹൃദ പദ്ധതി; അങ്കണവാടി അധ്യാപികമാര്‍ക്ക് പുസ്തക വിതരണം നടത്തി

12

പുസ്തക സൗഹൃദ പദ്ധതിയുടെ ഭാഗമായി കണ്ടാണശ്ശേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അങ്കണവാടി അധ്യാപികമാര്‍ക്ക് പുസ്തക വിതരണം നടത്തി.കണ്ടാണശേരി പഞ്ചായത്ത് അംഗം സഫീറ അസീസിന് പുസ്തകങ്ങള്‍ കൈമാറി സാംസ്‌കാരിക പ്രവര്‍ത്തകനായ സുലൈമാന്‍ അസ്ഹരി പുസ്തക സൗഹൃദം പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്കായി മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ പിജെ സ്‌റ്റൈജു മാസ്റ്ററാണ് പുസ്തക സൗഹൃദ പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ത്ഥികളില്‍ ചെറുപ്രായത്തില്‍ തന്നെധാര്‍മിക മൂല്യങ്ങള്‍ നിറഞ്ഞ നന്മയുടെ കഥകള്‍ പകര്‍ന്നു നല്കുന്നതിനാണ് പുസ്തക സൗഹൃദ പദ്ധതിയിലൂടെ അധ്യാപകര്‍ക്ക് പുസ്തകങ്ങള്‍ കൈമാറുന്നത്. . പാറക്കുളം ഹെല്‍ത്ത് സെന്ററിന് സമീപം നടന്ന ചടങ്ങില്‍പി കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. ഡോ പ്രശാന്ത്, റഷിദ് നാലകത്ത്,ഹനീഫ,എന്നിവര്‍ സംസാരിച്ചു.കണ്ടാണശേരി പഞ്ചായത്തിലെ എല്‍ പി സ്‌കൂള്‍ അധ്യാപകര്‍ക്കുളള പുസ്തക സൗഹൃദ പദ്ധതി അധ്യാപക ദിനത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ .സി രവിന്ദ്രനാഥ് എം.എല്‍.എ വിതരണം ചെയ്തിരുന്നു.

ADVERTISEMENT
error: Content is protected !!