31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

20

പഴഞ്ഞി പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് സന്ധ്യാനമസ്‌കാരം, തുടര്‍ന്ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായി സെന്റ് ജോര്‍ജ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടായി. രാത്രി ദേശക്കാരുടെ വാദ്യമേളങ്ങളും ആനകളുമായുള്ള എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ നിന്നാരംഭിച്ചു. ദേശം ചുറ്റി ഇവ പുലര്‍ച്ചെ പള്ളിയിലെത്തി സമാപിച്ചു. ഞായര്‍ രാവിലെ ഫാ. ആന്ത്രയോസ് മുഖ്യകാര്‍മികനായി കുര്‍ബാന അര്‍പ്പിച്ചു. ഉച്ചയോടെ ആരംഭിച്ച വാദ്യമേളങ്ങളും ആനകളുമായുള്ള എഴുന്നള്ളിപ്പുകള്‍ വൈകിട്ട് പള്ളിയിലെത്തി സമാപിച്ചു. വൈകിട്ടു വാദ്യമേളങ്ങളും കൊടിയും കുരിശുമായി കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയും ഉണ്ടായി. പെരുന്നാളിന് വികാരി ഫാ. മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍, കൈസ്താനി സി.ടി. അജീഷ്, സെക്രട്ടറി പി.എ. ആല്‍വിന്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!