കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ടി എം പരീതിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.കുന്നത്തൂര്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുന്നയൂര്‍ക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി. ഗോപാലന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.എം. അലാവുദ്ധീന്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സന്‍, മറ്റു നേതാക്കളായ കുന്നക്കാടന്‍ അബൂബക്കര്‍, മൂസ ആലത്തയില്‍, പി.രാജന്‍, കെ.പി. ധര്‍മ്മന്‍, ചോ മുഹമ്മദുണ്ണി, പി.രാമദാസ്, മുഹമ്മദാലി, റാഫി മാലിക്കുളം, ദേവകി, നദീറ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു. യോഗത്തില്‍ ബ്ലോക്ക് മണ്ഡലം നേതാക്കള്‍ തുടങ്ങിയവര് സംബന്ധിച്ചു.



