28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty ചിറമനേങ്ങാട് കോൺകോർഡ് സ്‌കൂളിൽ സർഗോത്സവവും ഐ.ടി ലാബ് ഉദ്ഘാടനവും നടന്നു

ചിറമനേങ്ങാട് കോൺകോർഡ് സ്‌കൂളിൽ സർഗോത്സവവും ഐ.ടി ലാബ് ഉദ്ഘാടനവും നടന്നു

17

പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടുദിവസങ്ങളിലായി നടന്ന സര്‍ഗോത്സവവും, ഐടി ലാബ് ഉദ്ഘാടനവും നടന്നു. ഐടി ലാബിന്റെയും, സര്‍ഗോത്സവത്തിന്റെയും ഉദ്ഘാടനം കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി മേപ്പിള്ളി നിര്‍വഹിച്ചു. സ്വാഗത പ്രസംഗം സ്‌കൂള്‍ മാനേജര്‍ ആര്‍. എം ബഷീര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ പെന്‍കോ ബക്കര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. , സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഉമ്മര്‍ കടങ്ങോട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുബൈദ ബീവി, വൈസ് പ്രിന്‍സിപ്പാള്‍ രാജി പ്രകാശ്, മാനേജ്‌മെന്റ് അംഗങ്ങളായ എ.അബൂബക്കര്‍, ഹംസ ഹാജി പി എം, ജഹാംഗീര്‍ എ.വി, മിസ്റ്റര്‍ ഗഫൂര്‍ കടങ്ങോട്, അക്കാദമിക് ഡയറക്ടര്‍ മിസ്റ്റര്‍ സയ്യിദ് ഹാരിസ്, പി.ടി.എ ജോയിന്റ് സെക്രട്ടറി അഷ്‌റഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ കരീം, പ്രോഗ്രാം കോഡിനേറ്റര്‍ ഗഫൂര്‍ എ.വി, കണ്‍വീനര്‍മാരായ നിഷ തോമസ്, നൗഷാദ്, എച്ച് ഒ ഡി മാരായ ജുനൈദ്, സജിത, ജയ് മോള്‍ ,ഷബ്‌ന,രമ്യാ കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയില്‍ കുട്ടികളുടെ കലാപരിപാടികളും നടന്നു.

 

ADVERTISEMENT
error: Content is protected !!