28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty ഡി.സി.സി സെക്രട്ടറി ടി.കെ.ശിവശങ്കരന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു

ഡി.സി.സി സെക്രട്ടറി ടി.കെ.ശിവശങ്കരന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു

56

ഡി.സി.സി സെക്രട്ടറിയും കടങ്ങോട് മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പററ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റുമായിരുന്ന ടി.കെ.ശിവശങ്കരന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു.പന്നിത്തടം എം.എം.ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.വി.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി ജനറല്‍ സെക്രട്ടറി വി.കെ.രഘു സ്വാമി ചികിഝ ധനസഹായ വിതരണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ പ്രതിഭകളെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീല രാമകൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം,ബ്ലോക്ക് മെമ്പര്‍ ആന്റോ പോള്‍, പി.എന്‍.വിഷയകുമാര്‍,പി.കെ.രാമകൃഷ്ണന്‍, വിജയകുമാരി,പി.എന്‍.സുരേന്ദ്രന്‍,സീന, പ്രീതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!