ലഹരിക്കെതിരെ കുന്നംകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന്
കുന്നംകുളം പ്രസ് ക്ലബ്, വിവിധ വകുപ്പകളുടെ സഹകരണത്തോടെയാണ് സൗഹൃദ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.അനൂപ് നിര്‍വ്വഹിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ജിജോ തരകന്‍ അധ്യക്ഷനായി. ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ ലെബീബ് ഹസ്സന്‍,കേരള സ്‌കൂള്‍ ക്രിക്കറ്റ് ടീം സെലക്ടറും, കോച്ചുമായ എ. ആര്‍. സഞ്ജയ് മാസ്റ്റര്‍, കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡണ്ട് പി. എസ്. ഷാനു, സെക്രട്ടറി പി. ആനന്ദ്, ഗാനരചയിതാവ് അര്‍ഷാദ് കെ.റഹീം,പ്രസ്‌ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് അജ്മല്‍, ട്രഷറര്‍ പി. എസ്. ടോണി എന്നിവര്‍ സംസാരിച്ചു.
രാവിലെ 7 മണിയ്ക്ക് ആനയ്ക്കല്‍ മഹാ ക്രിക്കറ്റ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അഗ്നിരക്ഷാസേനയും, കുന്നംകുളം പ്രസ് ക്ലബ്ബും ഏറ്റുമുട്ടി.
കുന്നംകുളം നഗരസഭ കൗണ്‍സിലേഴ്‌സ്, കുന്നംകുളം പോലീസ്, കുന്നംകുളം എക്‌സൈസ്, കുന്നംകുളം അഗ്‌നിരക്ഷാസേന, കുന്നംകുളം ക്രിക്കറ്റ് ക്ലബ്, കുന്നംകുളം പ്രസ് ക്ലബ് എന്നീ ടീമുകളാണ് മാറ്റുരച്ചത്.വൈകീട്ട് 5.30 ന് ടൂര്‍ണ്ണമെന്റിന്റെ സമാപന ചടങ്ങ് പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ആര്‍.നിഗീഷ് ഉദ്ഘാടനം ചെയ്യും.
നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, നഗരസഭ കൗണ്‍സിലര്‍ ശ്രീജ പ്രജി തുടങ്ങിയവര്‍ സംബന്ധിക്കും.ലഹരി ഔട്ട്, ജീവിതത്തിന് സെഞ്ച്വറി,പ്ലേ ലൈവ്, ബി ഡ്രഗ് ഫ്രീ,
സേ നോ ടു ഡ്രഗ്‌സ് എന്നീ സന്ദേശങ്ങളോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.



