പഴഞ്ഞി ഐനൂര്‍ രാഷ്ട്രീയ സ്വയം സേവക സംഘം പ്രവര്‍ത്തകരും, അമ്പാടി ബാലഗോകുലാഗംങ്ങളും, മാതൃസമിതിയും ചേര്‍ന്ന് സാംസ്‌കാരിക കൂട്ടായും അനുമോദന സദസ്സും നടത്തി. ഐനൂര്‍ സംഘസ്ഥാനില്‍ വെച്ച് പുന്നയൂര്‍ക്കുളം താലൂക്ക് ഭഗിനി പ്രമുഖ് ദീപ പ്രതീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് പുന്നയൂര്‍ക്കുളം ഖണ്ട് സംഘചാലക് മുരളി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ സംഘജില്ല സമ്പര്‍ക്ക പ്രമുഖ് രാജീവ് ജി മുഖ്യ പ്രഭാഷണം നടത്തി. പഴഞ്ഞി മണ്ഡല്‍ കാര്യവാഹ് ഗോകുല്‍ ബാലന്‍, പ്രതീഷ് ഐനൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അഷ്ടമിരോഹിണി ശോഭായാത്രയില്‍ രാധ – കൃഷ്ണ വേഷമണിഞ്ഞവരേയും ഗോപികാനൃത്തം അവതരിപ്പിച്ചവരേയും, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി. ദേവികയേയും ഉപഹാരം നല്‍കി ആദരിച്ചു. മധുരവിതരണവും, അന്നദാനവും ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രവര്‍ത്തകരായ ബാലന്‍ , വേലായുധന്‍, സന്ദീപ്, സാജു , നന്ദുകൃഷ്ണ, ജസന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Home Bureaus Perumpilavu ഐനൂര്‍ രാഷ്ട്രീയ സ്വയം സേവക സംഘം സാംസ്‌കാരിക കൂട്ടായും അനുമോദന സദസ്സും നടത്തി



