31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam വെളിയങ്കോട് ചെങ്ങാടം റോഡ് വികസനം; ജനകീയ യോഗം ചേര്‍ന്നു

വെളിയങ്കോട് ചെങ്ങാടം റോഡ് വികസനം; ജനകീയ യോഗം ചേര്‍ന്നു

10

വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ചെങ്ങാടം റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനകീയ യോഗം ചേര്‍ന്നു.എം.ടി.എം. കോളേജില്‍ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ചെങ്ങാടം റോഡിന്റെ വികസനം സാധാരണക്കാരെ പരിഗണിച്ചുകൊണ്ടായിരിക്കണമെന്ന് ബബിത നൗഫല്‍ പറഞ്ഞു. കുറഞ്ഞ ഭൂമിയുള്ള കുടുംബങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച ശേഷമേ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാവൂ എന്നും അതിന് എല്ലാവരുടെയും കൂട്ടായ സഹകരണവും പിന്തുണയും ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പ്രദേശവാസികളെയും വിവിധ രാഷ്ട്രീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സര്‍വകക്ഷി ജനകീയ സമിതിക്ക് നേതൃത്വം നല്‍കുന്നത് ഈ ലക്ഷ്യത്തിലേക്കുള്ള മികച്ച നീക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മായ മനോജ്, എ.കെ. സുബൈര്‍, കെ.കെ. ബീരാന്‍ കുട്ടി, സുമിത രതീഷ്, രാഷ്ട്രീയ പ്രതിനിധികളായ ഹുസൈന്‍ പാടത്തക്കായില്‍, ഷാജിറ മനാഫ്, ഷെഫീഖ്, അന്‍വര്‍ പഴഞ്ഞി, മുഹമ്മദ് മൂരിയ്യത്ത്, അജ്മല്‍ മൊയ്തുണ്ണി എന്നിവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മയെ പ്രതിനിധീകരിച്ച് മുസ്തഫ കാളിയത്ത്, നാസര്‍ മാഷ് എന്നിവര്‍ വിഷയാവതരണം നടത്തി. റിയാസ് പഴഞ്ഞി സ്വാഗതവും വഹാബ് തട്ടാങ്കര നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!