29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ചാവക്കാട് കോടതി സമുച്ചയത്തില്‍ മുറി അനുവദിച്ചതില്‍ വിവേചനം ആരോപിച്ച് പ്രതിഷേധം

ചാവക്കാട് കോടതി സമുച്ചയത്തില്‍ മുറി അനുവദിച്ചതില്‍ വിവേചനം ആരോപിച്ച് പ്രതിഷേധം

44

ചാവക്കാട് പുതിയ കോടതി സമുച്ചയത്തില്‍ മുറി അനുവദിച്ചതില്‍ വിവേചനമെന്ന് ആക്ഷേപം : അഭിഭാഷക ക്ലര്‍ക്കുമാര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധ ധര്‍ണ്ണ നടത്തി.പുതിയ കോടതി സമുച്ചയത്തില്‍ അഭിഭാഷക ക്ലര്‍ക്കുമാര്‍ക്കായി അനുവദിച്ച രണ്ടു മുറികളില്‍ ഒന്ന് നിഷേധിച്ച നടപടിക്കെതിരെയാണ് അഭിഭാഷക ക്ലര്‍ക്കുമാര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധ ധര്‍ണ നടത്തിയത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിനമായ ചൊവ്വാഴ്ച രാവിലെകോടതി സമുച്ചയത്തിന് മുന്നിലായിരുന്നു പ്രതിഷേധം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്ത പുതിയ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലുമായി ഓരോ ചെറിയ മുറികള്‍ വീതമാണ് ക്ലര്‍ക്കുമാര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ കോടതികളുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍, തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ടാം നിലയിലെ മുറി മുന്‍സിഫ് കോടതി ജീവനക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അധികൃതര്‍ അവര്‍ക്ക് കൈമാറിയെന്നാണ് ക്ലര്‍ക്ക്‌സ് അസോസിയേഷന്റെ ആരോപണം. അധികൃതരുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. പ്രതിഷേധ ധര്‍ണ ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് ടി.ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിനോദ് കുമാര്‍ അകമ്പടി, വൈസ് പ്രസിഡന്റ് കെ. ബിനീഷ്, ജോയിന്റ് സെക്രട്ടറി പി.ആര്‍. ഷാജി, ട്രഷറര്‍ മനീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി. വിജീഷ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.പി. രണദിവെ, സി.പി. ഷീല, ജലജാമണി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!