പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലുള്ള പ്രധാന പാതയായ വെട്ടിക്കടവ് റോഡിന്റെ മങ്ങാട് സെന്റര്‍ മുതല്‍ പഴഞ്ഞി വരെയുള്ള മൂന്നാം റീച്ചിന്റെ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എ.സി. മൊയ്തീന്‍ എം.എല്‍.എ പ്രദേശം നേരിട്ട് സന്ദര്‍ശിച്ചു.റോഡിലെ പ്രധാന കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വരാനിരിക്കുന്ന പ്രസിദ്ധമായ പഴഞ്ഞി പള്ളിപ്പെരുന്നാളിന് മുന്നോടിയായി ഭക്തജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് എം.എല്‍.എ അറിയിച്ചു. പെരുന്നാളിന് ശേഷം റോഡിന്റെ ഇരുവശങ്ങളും വീതികൂട്ടുന്ന പ്രവൃത്തികളും ആധുനിക നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിംഗും വേഗത്തില്‍ പൂര്‍ത്തിയാക്കും. എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 3.5 മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശങ്ങളിലും വീതികൂട്ടി 5.5 മീറ്റര്‍ കാര്യേജ് വേയോടുകൂടിയ ആധുനിക നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. കൂടാതെ മൂന്ന് കലുങ്കുകളുടെ നിര്‍മ്മാണവും, യൂട്ടിലിറ്റി ഷിഫ്റ്റിംഗും, റോഡ് സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശന വേളയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ അരുണ്‍ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സദാനന്ദന്‍ മാഷ്, അഖില്‍ പി.പി, അലി, പൊതുപ്രവര്‍ത്തകരായ ടി.സി. ചെറിയാന്‍, എന്‍.കെ. ഹരിദാസന്‍ എന്നിവരും, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്മിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്മിജമോള്‍, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ സ്മിത, കരാര്‍ കമ്പനി പ്രതിനിധി അഷറഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Home Bureaus Perumpilavu വെട്ടിക്കടവ് റോഡ് നവീകരണം ദ്രുതഗതിയിൽ; മൂന്നാം റീച്ചിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു



