30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam പകല്‍ സമയത്തും തെരുവ് വിളക്കുകള്‍ കത്തുന്നത് കുന്നംകുളം മേഖലയിലെ വിവിധയിടങ്ങളില്‍ പതിവാകുന്നതായി പരാതി

പകല്‍ സമയത്തും തെരുവ് വിളക്കുകള്‍ കത്തുന്നത് കുന്നംകുളം മേഖലയിലെ വിവിധയിടങ്ങളില്‍ പതിവാകുന്നതായി പരാതി

8

 

പകല്‍ സമയത്തും തെരുവ് വിളക്കുകള്‍ കത്തുന്നത് കുന്നംകുളം മേഖലയിലെ വിവിധയിടങ്ങളില്‍ പതിവാകുന്നതായി പരാതി. നഗരസഭ പരിധിയിലെ പല പ്രദേശങ്ങളിലും പകല്‍ വെളിച്ചത്തിലും തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്ന ദൃശ്യമാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.തെരുവ് വിളക്കുകള്‍ പകല്‍ സമയത്തും കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെയും നഗരസഭയെയും വിവരം അറിയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ട സാഹചര്യത്തില്‍ ആവശ്യകതയില്ലാത്ത സമയത്ത് തെരുവ് വിളക്കുകള്‍ തുടര്‍ച്ചയായി പ്രകാശിക്കുന്നത് വൈദ്യുതി പാഴാകുന്നതിനും പൊതുപണം അധികമായി ചെലവാകുന്നതിനും ഇടയാക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ഒരേസമയം ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് തെരുവ് വിളക്കുകളുടെ പ്രവര്‍ത്തന സംവിധാനവും സമയക്രമീകരണവും അധികൃതര്‍ അടിയന്തരമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തുകയാണ്.പകല്‍ സമയത്ത് അനാവശ്യമായി തെരുവ് വിളക്കുകള്‍ കത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി തകരാറുകള്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
******

 

 

ADVERTISEMENT
error: Content is protected !!