31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam ആരോഗ്യ സംരക്ഷണത്തിന് കൈകോർത്ത് കുന്നംകുളം; സെപ്റ്റംബർ 27-ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

ആരോഗ്യ സംരക്ഷണത്തിന് കൈകോർത്ത് കുന്നംകുളം; സെപ്റ്റംബർ 27-ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

12

ജില്ലാ ജനറല്‍ ആശുപത്രി, യൂണിറ്റി ആശുപത്രി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുന്നംകുളം ശാഖ, ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 27 ഞായറാഴ്ച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലായി വിദഗ്ധരായ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോ. പി.സി. അഖില്‍, ഡോ വിവേക് തോമസ്, ഇ.എന്‍.ടി വിഭാഗത്തില്‍ ഡോ. വരുണ്‍ ലക്ഷ്മണന്‍, ഡോ.ജാസ്മിന്‍ ജോയ്, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിയാബല്റ്റേഷന്‍ വിഭാഗത്തില്‍ ഡോ. എം മനോജ് കുമാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. താണ് പോള്‍ പനയ്ക്കല്‍, ഡോ. ജോഷി തോമസ് ഡോ പി.എസ്. ഷാജി, ഡോ.ലിന്റോ ആന്റണി, ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. പ്രിയ പനയ്ക്കല്‍. ഡോ. വനജ വേണുഗോപാല്‍, ഓര്‍ത്തോ വിഭാഗത്തില്‍ ഡോ ടി ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.ജി. ഹരികൃഷ്ണന്‍, നേത്ര ചികിത്സ വിഭാഗത്തില്‍ ഡോ. ബി.വി ഷലോസ് നോവ, ഡോ. എ.സി. രഘു എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!