31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery കുറുമാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ കെ എല്‍ എം സംഘടനയുടെ വാര്‍ഷിക സംഗമം നടത്തി

കുറുമാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ കെ എല്‍ എം സംഘടനയുടെ വാര്‍ഷിക സംഗമം നടത്തി

14

കുറുമാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ കേരള ലേബര്‍ മൂവ്‌മെന്റ് സംഘടനയുടെ വാര്‍ഷിക സംഗമം നടത്തി. അതിരൂപതാ ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ റ ഫാ. ഡോ. സേവ്യാര്‍ ക്രിസ്റ്റി പള്ളിക്കുന്നത്ത് അധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി അല്‍ഫോന്‍സാ ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കെ. എല്‍. എം അതിരൂപത പ്രസിഡണ്ട് മോളി ജോബി, തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെ കുറിച്ചുംവിവിധയിനം ക്ഷേമ നീധികളെ കുറിച്ചും, ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കുറുമാല്‍ സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റ്റര്‍ നോബര്‍ട്ട്, കെ. എല്‍. എം. അതിരൂപത മേഖല സെക്രട്ടറി സി. ടി. ജെയിംസ്, വേലൂര്‍ ഫൊറോന പ്രസിഡണ്ട് കെ.കെ. ഡൊമിനിക്, യൂണിറ്റ് പ്രസിഡണ്ട് പി.ജി. കൊച്ചുദേവസി, ട്രഷറര്‍ വി സി ജോസഫ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!