കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ്. ദിനാചരണം നടത്തി. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എസ്.സിമിലി. പതാക ഉയര്‍ത്തി. പ്രോഗ്രാം ഓഫീസര്‍ ജയറാം സന്തോഷ് എന്‍എസ്എസ് ദിന സന്ദേശവും, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി സരിത ഗോപാല്‍ ലഹരി വിരുദ്ധ സന്ദേശവും നല്‍കി. തുടര്‍ന്ന് വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ കല്ലുംപുറം സെന്റര്‍ വരെ ലഹരി വിരുദ്ധ റാലി നടത്തി.വാര്‍ഡ് മെമ്പര്‍ ബിന്ദു.എ.പി. സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ സംഗീതശില്പം അവതരിപ്പിച്ചു. ഓട്ടോ റിക്ഷാ തൊഴിലാളികള്‍, വ്യാപാരികള്‍, ചുമട്ടുതൊഴിലാളി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പിടിഎ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വളണ്ടിയര്‍ ലീഡര്‍മാരായ റാസിക് വി.ടി, ഫാത്തിമ ഹന, മുഹമ്മദ് റിഷാന്‍,, അനാമികകെ.എ, ആര്യ കെ.യു, അന്‍സില്‍, സന്‍ഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



