26.3 C
Kunnamkulam
Friday, September 25, 2026
Home Bureaus Chavakkad ചേറ്റുവ പുഴയില്‍ ചളി വാരുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ചേറ്റുവ പുഴയില്‍ ചളി വാരുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

40

ചേറ്റുവ പുഴയില്‍ ചളി വാരുന്നതിനിടയില്‍ തൊഴിലാളി വഞ്ചിയില്‍ കുഴഞ്ഞുവീണു മരിച്ചു.പടന്ന തീരദേശ റോഡിന് സമീപം താമസിക്കുന്ന കൃത്യവാസന്‍ (63) ആണ് മരിച്ചത്. ഇന്നു രാവിലെ ചേറ്റുവ പുഴയില്‍ ആയിരുന്നു സംഭവം. രാവിലെ ചെളി വാരിയതിനുശേഷം മടങ്ങുന്നതിനിടയിലാണ് വഞ്ചിയില്‍ തളര്‍ന്നുവീണത്. സംഭവം കണ്ട പുഴയില്‍ കക്കവാരുന്നവരും മറ്റു തൊഴിലാളികളും ഉടനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ചേറ്റുവ പൊതുശ്മശാനത്തില്‍ നടത്തും.ഗിരിജയാണ് ഭാര്യ. നീതു, ഗീതു, ആതിര, അവീന, ആദിത്യ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!