30 C
Kunnamkulam
Friday, September 25, 2026
Home Bureaus Velur എൻഎസ്എസ് ദിനാചരണം; ലഹരിവിരുദ്ധ പ്രവർത്തനവുമായി തൂഫാൻ കമാൻഡോസ്

എൻഎസ്എസ് ദിനാചരണം; ലഹരിവിരുദ്ധ പ്രവർത്തനവുമായി തൂഫാൻ കമാൻഡോസ്

8

വേലൂര്‍ ഗവ രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് ദിനത്തോടനുബന്ധിച്ച് തൂഫാന്‍ കമാന്‍ഡോസ് സ്‌കൂള്‍തല ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി.എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ആന്റോ ഫ്രാന്‍സിസ് ഉല്‍ഘാടനം ചെയ്തു. തൂഫാന്‍ കമാന്‍ഡോസ് ലോഗോ ക്യാപ്പ് അണിയിച്ചു കൊണ്ട് 100 എന്‍ എസ് സെ് വോളണ്ടിയേഴ്സിനെയും തൂഫാന്‍ കമാന്‍ഡോകളായി പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ കവിത ടീച്ചര്‍, പ്രധാന അധ്യാപകന്‍ അനീഷ് ലോറന്‍സ് എന്നിവര്‍ സന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് ഷൈനി ജിബിന്‍, വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന് മെഗാ വാക്കത്തോണില്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും പങ്കെടുത്തു. സ്‌കൂളിലും, വേലൂര്‍ സെന്ററിലും ലഹരി വിരുദ്ധ നൃത്താവിഷ്‌കാരം, ചെറു നാടകാവതരണം എന്നിവ അവതരിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!