30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu തസ്തികകൾ നികത്താൻ സർക്കാർ ഇടപെടണം; എളവള്ളി പഞ്ചായത്ത് ഭരണസമിതി

തസ്തികകൾ നികത്താൻ സർക്കാർ ഇടപെടണം; എളവള്ളി പഞ്ചായത്ത് ഭരണസമിതി

3

തസ്തികകള്‍ നികത്താന്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ഇടപെടണമെന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ആവശ്യം.എളവള്ളി ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ഒഴിവുള്ള കൃഷി ഓഫീസര്‍, വെറ്റിനറ്റി ഡോക്ടര്‍, ഓവര്‍സിയര്‍ എന്നീ തസ്തികകളില്‍ ഒഴിവുകള്‍ നികത്തണമെന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗസ്ഥര്‍ വരാത്തതുമൂലം വലിയ പ്രതിസന്ധിയും. ബുദ്ധിമുട്ടുമാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവരുന്നത്. കാര്‍ഷിക മേഖലയായ എളവള്ളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരും ക്ഷീര കര്‍ഷകരും വലിയ പ്രയാസം ഇതുമായി ബന്ധപ്പെട്ട് അനുഭവിക്കുന്നുണ്ട്. ഈ വിഷയുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഒരു മാറ്റവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരള സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് യോഗം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത യോഗത്തില്‍ അദ്ധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!