30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ എ.എല്‍.എം.എസ്.സി അംഗങ്ങള്‍ക്ക് പരിശീലനം

അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ എ.എല്‍.എം.എസ്.സി അംഗങ്ങള്‍ക്ക് പരിശീലനം

18

അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ പോര്‍ക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ 16 അങ്കണവാടികളിലെ എ.എല്‍.എം.എസ്.സി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പും, ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്സും ചേര്‍ന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് തുഷാര സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ് മുഖ്യ അതിഥിയായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രേഖ ജയരാമന്‍, തമ്പി കെ ജോബ്, വിവിധ വാര്‍ഡു മെമ്പര്‍മാരായ വിജിത പ്രജി, പ്രവീണ്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍, നിമിഷ, പ്രിയ ഹരികുമാര്‍, രതീഷ്, ഷംന എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ കെ.എ അനിത സ്വാഗതവും, സി.വി ജൂലിയറ്റ് നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന പരിശീലന ക്ലാസിസ് ചൊവ്വന്നൂര്‍ അഡിഷണല്‍ സി.ഡി.പി.ഒ.- കെ.ജയശ്രീ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!