32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Punnayurkulam ആറ്റുപുറത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റുപുറത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

14

ആറ്റുപുറം റെസിഡന്‍സ് അസോസിയേഷനും ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള ഹാജി കാഞ്ഞിരപ്പുള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ജോയ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. ആര്യ ഐ കെയര്‍ ആശുപത്രി സീനിയര്‍ ഡോക്ടര്‍ നന്ദിനി കുട്ടി, പി.ആര്‍.ഒ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അസോസിയേഷനിലെ കുടുംബങ്ങള്‍ക്ക് ആശുപത്രി നല്‍കുന്ന പ്രവിലേജ് കാര്‍ഡ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷരീഫ് പാണ്ടോത്തയില്‍ ഏറ്റുവാങ്ങി. ജോയിന്‍ സെക്രട്ടറി ഇമ്രാന്‍ ഹൈദര്‍ സ്വാഗതവും നീലിമ ഉണ്ണി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം അജു, കാലിദ് ഹാജി, ഷാജി ബുഷ്റ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നൂറില്‍ പരം ആളുകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.

 

ADVERTISEMENT
error: Content is protected !!