മറ്റം പള്ളിക്കുളം റോഡില്‍ ശാന്തിമഠത്തിന് സമീപം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയുടെയും മകളുടെയും സംസ്‌കാരം ചെറുതുരുത്തി ശാന്തിതീരത്ത് നടത്തി. മറ്റം ആച്ചി വീട്ടില്‍ സുമന്റെ ഭാര്യ ഷീജ (43), മാതാവ് രാധ എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് ഇരുവരെയും ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ശനിയാഴ്ച്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ 9 മണിയോടെ വീട്ടിലെത്തിച്ച ശേഷം ബന്ധുക്കളും നാട്ടുക്കാരും അന്തിമോപചാരമര്‍പ്പിച്ചു. പത്തരയോടെ ചെറുതുരുത്തി ശാന്തിത്തീരത്ത് സംസ്‌കാരത്തിനായി ഇരു മൃതദ്ദേഹങ്ങളും വീട്ടില്‍ നിന്ന് കൊണ്ടുപോയി.



