ഗുരുവായൂരിൽ ബ്യൂട്ടിപാർലറിലെ കോണിയിറങ്ങുന്നതിനിടയിൽ വീണ് ഫാർമസിസ്റ്റിന് ദാരുണാന്ത്യം. കണ്ടാണശ്ശേരി ജീവ മെഡിക്കൽസ് ഉടമ മറ്റം ആളൂർക്കാരൻ ലോറൻസിന്റെ ഭാര്യ 61വയസ്സുള്ള റോസിയാണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. തൈക്കാട് വൈറ്റ് റോസ് ബ്യൂട്ടിപാർലറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണ് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കൾ : ഡോ: ലിംന (ദുബൈ), ഡോ: ലിംസൺ(ബീഹാർ), ഡോ: ലിനോയ്(അമല)
മരുമക്കൾ :ജിന്റോ, ഡോ : നിമ്മി, ഡോ : ജൂബി



