28.2 C
Kunnamkulam
Monday, September 28, 2026
Home Bureaus Chavakkad മുതുവട്ടൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

മുതുവട്ടൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

28
BUS accident-at-mattam

ചാവക്കാട് മുതുവട്ടൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം.മുതുവട്ടൂര്‍ ജംഗ്ഷനില്‍ തിരുവനന്തപുരം, മാനന്തവാടി കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസും ടൈലുമായി പോയിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടേയായിരുന്നു അപകടം. ചങ്ങരംകുളത്തെ ഗോഡൗണിലേക്ക് ടൈലുമായി പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങി. വിവരമറിഞ്ഞ് ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് മുതുവട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതം തടസപ്പെട്ടു.

ADVERTISEMENT
error: Content is protected !!