31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികകോത്സവം 2026-ന് തുടക്കം

കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികകോത്സവം 2026-ന് തുടക്കം

23

കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികകോത്സവം 2026-ന് കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ തുടക്കമായി.സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ നാല് ദിവസങ്ങളിലായിട്ടാണ് ഉപജില്ലയിലെ കായിക മാമാങ്കം അരങ്ങേറുന്നത്.ഉപജില്ലയിലെ 100 ല്‍ പരം വിദ്യാലയങ്ങളില്‍ നിന്നായി 2350 ഓളം കായികപ്രതിഭകളാണ് ഇത്തവണ മേളയില്‍ അണിനിരക്കുന്നത്. എല്‍.പി. മിനി, എല്‍.പി. കിഡീസ്, യു.പി. കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ആകെ 122 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് രാവിലെ 8 മണിക്ക് 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് മേള ആരംഭിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30ന് കുന്നംകുളം എ.ഇ.ഒ. മുഹമ്മദ് മുബാറക്ക് ടി.എം പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സ്‌കൂള്‍ പ്രതിനിധികള്‍,വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കുമായി നാലു ദിവസവും ഭക്ഷണം ഒരുക്കിയിരിക്കുന്നത് കുന്നംകുളം ഡഫ് സ്‌കൂളിലാണ്.ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകിട്ട് 5 ന് സമാപന സമ്മേളനം നടക്കും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. സിമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിക്കും. ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!