തൃശൂർ മെഡിക്കൽ കോളേജ് വികസന സമിതിയിലേക്ക് സുബൈദ പാലക്കലിനെ സർക്കാർ അംഗമായി നോമിനേറ്റ് ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന് ഡിവിഷൻമെമ്പറും മഹിളാ കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി, എടക്കഴിയൂർ മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. എടക്കഴിയൂർ സ്വദേശിയായ സുബൈദ പാലക്കൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ആയി 5 വർഷം സ്ഥാനം വഹിച്ചിട്ടുണ്ട്.



