29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Perumpilavu പോര്‍ക്കുളം മാര്‍ ആദ്ദായ് ശ്ലീഹായുടെ പള്ളിപ്പെരുന്നാള്‍ ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ആഷോഷിക്കും

പോര്‍ക്കുളം മാര്‍ ആദ്ദായ് ശ്ലീഹായുടെ പള്ളിപ്പെരുന്നാള്‍ ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ആഷോഷിക്കും

19

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പോര്‍ക്കുളം മാര്‍ ആദ്ദായ് ശ്ലീഹായുടെ പള്ളിപ്പെരുന്നാള്‍ ബുധന്‍ , വ്യാഴം ദിവസങ്ങളിലായി ആഷോഷിക്കും. ബുധനാഴ്ച വൈകിട്ട് 6.45 ന് സഭാ പരമദ്ധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ സന്ധ്യാ നമസ്‌കാരവും, 7.45 ന് പ്രദക്ഷണവും, 8 മണിക്ക് സ്ലീബാമുത്ത്, ആശീര്‍വ്വാദം എന്നിവയും നേര്‍ച്ച വിളമ്പലും നടക്കും, രാത്രി പതിനഞ്ചോളം ആഘോഷ കമ്മിറ്റികളുടെ എഴുന്നെള്ളിപ്പുകള്‍ ആരംഭിച്ച് പുലര്‍ച്ചെ പള്ളിയില്‍ സമാപിക്കും. വ്യാഴാഴ്ച രാവില പ്രഭാതപ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ധൂപപ്രാര്‍ത്ഥന, സ്ലീബാ മുത്ത് , നേര്‍ച്ചവിളമ്പല്‍ എന്നിവ നടക്കും. ഫാദര്‍ തോമസ് കുരിയന്‍, ഫാദര്‍ ഗീവര്‍ഗ്ഗീസ് മൈക്കില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ഉച്ച മുതല്‍ ആനയും വാദ്യഘോഷങ്ങളുമായുള്ള എഴുന്നെള്ളിപ്പുകള്‍ ആരംഭിച്ച് പള്ളിയിലെത്തി സമാപിക്കും. 4.30 ന് പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് ,ശേഷം പൊതു സദ്യയും ഉണ്ടായിരിക്കും , വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് ചെമ്മണ്ണൂര്‍, സെക്രട്ടറി സി.കെ ഡേവീസ് ട്രഷറര്‍ എം .കെ ജോളി എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!