എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വരെ എസ്.ഡി.പി.ഐ. മന്ദലാംകുന്ന് കിണര്‍ ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. മന്ദലാംകുന്ന് കിണര്‍ പട്ടരപ്പുരക്കല്‍ റഷീദ് -ബുഷറ ദമ്പതികളുടെ മകള്‍ സുല്‍ഫ റഷീദ്, പട്ടരപ്പുരക്കല്‍ സാലിഹ് – നിഷ ദമ്പതികളുടെ മകള്‍ ഫാത്തിമ്മ പര്‍വിനും എന്നിവരാണ് ഉന്നത വിജയം കൈവരിച്ചത്. എസ്ഡിപിഐ മന്ദലാംകുന്ന് കിണര്‍ ബ്രാഞ്ച് കമ്മിറ്റി പസിഡണ്ട് അമര്‍ഖാന്‍ , പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട് എന്നിവര്‍ വിജകള്‍ക്ക് ഉപഹാരം നല്‍കി. റാഷിദ് കോലയില്‍, പി.എം.അലി, ഫാറൂഖ് തേച്ചന്‍പുരക്കല്‍, മജീദ് തെക്കേക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.



