31.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Erumapetty തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് ; വിജയിച്ച രവീന്ദ്രന്‍ തിച്ചൂരിന് സ്വീകരണം നല്‍കി

തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് ; വിജയിച്ച രവീന്ദ്രന്‍ തിച്ചൂരിന് സ്വീകരണം നല്‍കി

17

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂരിന് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി.യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.കെ കബീര്‍, ബ്ലോക്ക് സെക്രട്ടറി എം.കെ ജോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, വാര്‍ഡ് മെമ്പര്‍ ആനി ടീച്ചര്‍, ചന്ദ്രപ്രകാശ് ഇടമന, സുനില്‍കുമാര്‍, ലിജു എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ വിന്‍സന്റ്, അജിത് കുമാര്‍, എന്‍.എസ് വര്‍ഗീസ് എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!