26.2 C
Kunnamkulam
Thursday, October 1, 2026
Home Bureaus Perumpilavu പഴഞ്ഞി പള്ളിപ്പെരുന്നാൾ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത യോഗം ചേർന്നു

പഴഞ്ഞി പള്ളിപ്പെരുന്നാൾ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത യോഗം ചേർന്നു

47

ചരിത്രപ്രസിദ്ധമായപഴഞ്ഞി പള്ളിപെരുന്നാളിനോടനുബന്ധിച്ച് വലിയ ജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും ജനങ്ങളുടെ ആരോഗ്യ-സുരക്ഷയും ഉറപ്പാക്കുന്നതിനായി കാട്ടകാമ്പാല്‍ പഞ്ചായത്ത്, വിവിധ പെരുന്നാള്‍ കമ്മിറ്റികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പള്ളി ഭാരവാഹികള്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.
അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഉറപ്പാക്കും. കുടി വെള്ളം, ശുചിത്വം, മാലിന്യസം സ്‌കരണം, ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കും.ഒക്ടോബര്‍ രണ്ടിന് വൈകീട്ട് അഞ്ചു മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ വരെ ജെറുസലേം സെന്ററില്‍ നിന്നും ഐനൂര്‍ സെന്ററില്‍ നി ന്നും, പഴഞ്ഞി വണ്‍വെ ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ പള്ളിയോട് ചുറ്റുമുള്ള റോഡുക ളിലേക്ക് പ്രവേശിപ്പിക്കില്ല. മുന്നാം തിയ്യതി ഉച്ചക്ക് ഒരുമണി മുതല്‍ അഞ്ച് വരെയും ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കു മെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ സൂചിപ്പിച്ചു.
പള്ളി വികാരി ഗീവര്‍ഗീസ് ജോണ്‍സണ്‍, കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സാജു അബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍,പള്ളി കമ്മറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!