എടക്കഴിയൂര്‍ – കുരഞ്ഞിയൂര്‍ റോഡില്‍ കടമുറിക്കുള്ളില്‍ നിന്ന് അണലിയെ പിടികൂടി. ചങ്ങാടത്തിന് കിഴക്ക് ഭാഗം ജലീല്‍ വലിയകത്തിന്റെ കടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. കുരഞ്ഞിയൂര്‍ സൗഹൃദ ഗ്രൂപ്പ് ചെയര്മാന് മുസ്തഫ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്നേക്ക് റെസ്ക്യൂവറും പുന്നയൂര്‍ പഞ്ചായത്തംഗവുമായ വീരാന്‍കുട്ടി പള്ളിപ്പറമ്പിലും സഹായി ഹംസയും ചേര്‍ന്ന് പാമ്പിനെ പിടികൂടി, പിന്നീട് വനപാലകര്‍ക്ക് കൈമാറി.



