വെള്ളറക്കാട് ആര്‍.സി പള്ളി ഹാളിന്റെ കവാടത്തിന് മുകളിലേക്ക് മാവിന്റെ കൊമ്പ് പൊട്ടിവീണു. അപകടാവസ്ഥയില്‍ നിന്നിരുന്ന വലിയ മാവിന്റെ കൊമ്പാണ് പൊട്ടിവീണത്. പരിസരത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്ന പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ ഈ മരത്തിന്റെ ശാഖകള്‍ മുറിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, തയ്യാറാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചുനീക്കാന്‍ കടങ്ങോട് പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് പള്ളി അധികൃതര്‍ ആവശ്യപ്പെട്ടു.



