പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വിബിജിറാം-ജി പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു. പോര്‍ക്കുളം പ്രിയദര്‍ശിനി കമ്മ്യുണി ഹാളില്‍ ചേര്‍ന്ന് പ്രത്യേക ഗ്രാമസഭയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തുഷാര സുബീഷ് അധ്യക്ഷതയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജ്യോതിഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി രഘുനാഥ് മുഖ്യ അതിഥിയായി. ജനപ്രതിനിധികളായ രേഖ ജയരാമന്‍, പി.പ്രവീണ്‍ കുമാര്‍, കെ.ഉണ്ണികൃഷ്ണന്‍, കെ.കെ.രതീഷ്, പ്രിയ ഹരികുമാര്‍, വിജിത പ്രജി, നിമിഷ വിഗീഷ്, സുമയ്യ ഷറഫുദ്ധീന്‍, ഷംന റാഫി എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി വികസിത ഗ്രാമ പഞ്ചായത്ത് പ്ലാനിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ക്ക് ശേഷം വി.ബി.ജി. പ്ലാനിന് ഗ്രാമസഭ അംഗീകാരം നല്‍കി. വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി കെ ജോബ് സ്വാഗതാവും, വിബിജിറാംജി ഓവര്‍സീയര്‍ ആകര്‍ഷ് നന്ദിയും പറഞ്ഞു. ഉദ്യോഗസ്ഥരായ അലീന തോമസ്, പെട്രീഷ്യ, ഷെമി എന്നിവര്‍ നേതൃത്വം നല്‍കി.



