28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Perumpilavu പരി.യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 341 -ാം ഓര്‍മ്മപെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും

പരി.യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 341 -ാം ഓര്‍മ്മപെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും

15

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 341 -ാം ഓര്‍മ്മപെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും.ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌കാരം , വചന സന്ദേശം , ആശീര്‍വാദം ,നേര്‍ച്ച വിതരണം എന്നിവ നടക്കും.
പെരുന്നാള്‍ ദിവസമായ ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് തൃശൂര്‍ ഭദ്രസനാധിപന്‍ കുരിയാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മീകത്ത്വത്തില്‍ വിശുദ്ധ കുര്‍ബ്ബന, മധ്യസ്ഥ പ്രാര്‍ത്ഥന , പെരുന്നാള്‍ സന്ദേശവും ഉണ്ടായിരിക്കും. തുടര്‍ന്ന് അങ്ങാടി ചുറ്റിയുള്ള പെരുന്നാള്‍ പ്രദക്ഷിണവും,വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തെടുത്ത് വിശ്വാസികള്‍ വണങ്ങും. നേര്‍ച്ചസദ്യയോട സമാപിക്കുന്ന ആലോഷങ്ങള്‍ക്ക് വികാരി ഫാദര്‍ അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!