29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Erumapetty കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു

കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു

19

 

കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ വി ബി ജി ആര്‍ എ എം ജി പദ്ധതിയുടെ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വികസിത് ഭാരത് 2047 പദ്ധതിയുടെയും ഭാഗമായി പ്ലാന്‍ തയ്യാറാക്കുന്നതിനായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശ അഡ്വ.കെ.എം. നൗഷാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ .പി. എ . ഉണ്ണി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.അക്രഡിറ്റഡ് എന്‍ജിനീയര്‍ ഇ.ജി ബിന്ദു പദ്ധതി അവതരണം നടത്തി. വൈസ് പ്രസിഡന്റ് അനില ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്റോ പോള്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സുഗിജ സുമേഷ്,അസിസ്റ്റന്റ് സെക്രട്ടറി പി.എ ദീപ എന്നിവര്‍ സംസാരിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റ് മാര്‍ , വിജിലന്‍സ് & മോണിറ്ററിംഗ് അംഗങ്ങള്‍ ,എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു .

ADVERTISEMENT
error: Content is protected !!